|    Dec 14 Fri, 2018 8:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജീവപര്യന്തം തടവുകാരുടെ ശിക്ഷയിളവ് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണം

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2000ത്തിനു ശേഷം ശിക്ഷയിളവ് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്ത ജീവപര്യന്തം തടവുകാരുടെ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിവരാവകാശ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. എന്ത് കാരണത്താലാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്ന്് വ്യക്തമാക്കിയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ യശോവര്‍ദ്ധന്‍ ആസാദിന്റെ നിര്‍ദേശം.
സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് പ്രതികള്‍ക്ക് മാപ്പ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം എന്തെങ്കിലും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും പേരറിവാളന്‍ ഹരജിയില്‍ ആരാഞ്ഞിരുന്നു.
ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തെ തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളുടെ രേഖകളുടെ പകര്‍പ്പുകളും പേരറിവാളന്‍ വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിട്ടുണ്ട്.
എന്നാല്‍ പേരറിവാളന്റെ അപേക്ഷയിന്‍മേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
2010-15 കാലയളവില്‍ വധശിക്ഷ വിധിച്ച 20ഓളം കേസുകള്‍ രാഷ്ട്രപതി ജീവപര്യന്തമായി കുറച്ചിരുന്നു. പേരറിവാളന്റെ വധശിക്ഷയിന്‍മേല്‍ മാപ്പുകൊടുക്കണമെന്ന ഹരജി നേരത്തേ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss