|    Dec 12 Wed, 2018 7:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജീവപര്യന്തം തടവുകാരന് പരോള്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 28th November 2018 | Posted By: kasim kzm

തൃശൂര്‍: 10 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരനു മാതാപിതാക്കളെയും അനാഥാലയത്തില്‍ കഴിയുന്ന ഭാര്യയെയും കുട്ടികളെയും കാണാന്‍ പരോ ള്‍ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍. വരുന്ന ജയില്‍ ഉപദേക സമിതി യോഗത്തില്‍ വിഷയം ഒരിക്കല്‍ക്കൂടി പരിഗണിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 1483ാം നമ്പര്‍ തടവുകാരന്‍ മണികണ്ഠന് പരോള്‍ അനുവദിക്കണമെന്നാണ് ഉത്തരവ്. മണികണ്ഠന് നാളിതുവരെ പരോള്‍ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ ജയില്‍ മേധാവിയില്‍ നിന്നു റിപോര്‍ട്ട് വാങ്ങി. പരാതിക്കാരനെ മുട്ടം സെഷന്‍സ് കോടതി എസ്‌സി 231/10 നമ്പര്‍ കേസിലാണ് ജീവപര്യന്തം തടവിന് വിധിച്ചത്. 10 വര്‍ഷം പൂര്‍ത്തിയായ തടവുകാരന് വേണ്ടി പോലിസ്, പ്രൊബേഷന്‍ ഓഫിസര്‍ എന്നിവരില്‍ നിന്നു റിപോര്‍ട്ട് വരുത്തിയെങ്കിലും അത് അനുകൂലവും പ്രതികൂലവുമായിരുന്നു. ജയില്‍ ഉപദേശക സമിതി പരോള്‍ പരിശോധിച്ചെങ്കിലും ഉത്തരവ് തടവുകാരനു പ്രതികൂലമായി. 2018ലെ പുനരവലോകന സമിതി യോഗം തടവുകാരന്റെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ജയില്‍ ഉപദേശക സമിതിക്ക് നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss