|    Oct 18 Wed, 2017 4:03 am
FLASH NEWS
Home   >  Kerala   >  

ജീവന് ഭീഷണിയുണ്ടെന്ന് വേങ്ങരയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി

Published : 1st October 2017 | Posted By: mi.ptk

മലപ്പുറം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വേങ്ങരയിലെ മുസ്‌ലിം ലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. കെ ഹംസ. മത്സരരംഗത്തുനിന്ന് പിന്‍മാറണമെന്ന് തന്നോട് യുഡിഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നതായും ഹംസ പറഞ്ഞു. വോട്ട് തേടി പോകുന്ന തന്റെ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും ഹംസ ആരോപിച്ചു. പ്രചാരണപരിപാടിക്ക് തുടക്കം കുറിക്കാന്‍ വിളിച്ച മതപണ്ഡിതനെപ്പോലും പിന്തിരിപ്പിച്ചു.എന്നാല്‍ മത്സര രംഗത്തുനിന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലീഗ് സ്ഥാനാര്‍ത്ഥിക്ക് എതിരാണ് ഭുരിപക്ഷം അണികളുമെന്നും അദ്ദേഹം പറഞ്ഞു.ജയിച്ചാല്‍ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് രണ്ടര ശതമാനം പലിശ ഈടാക്കി വായ്പ നല്‍കുമെന്നും ഹംസ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക