|    Oct 18 Thu, 2018 9:51 pm
FLASH NEWS

ജീവന്‍ തുടിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കരുത്: ബിഷപ് തോമസ് കെ ഉമ്മന്‍

Published : 30th January 2017 | Posted By: fsq

 

കോട്ടയം: ജീവനെ ഹനിക്കുന്ന ഘടകങ്ങളോടുള്ള നിരന്തരമായ പോരാട്ടമാണ് മനുഷ്യന്റെ ധര്‍മമെന്നും ജീവന്‍ തുടിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കരുതെന്നും സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍. സിഎസ്‌ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്‍വന്‍ഷന്‍ സമാപനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങളില്‍ ഇന്ത്യ കണ്ടത്തില്‍ വച്ചേറ്റവും നല്ല റിപോര്‍ട്ട് മാധവ ഗാഡ്ഗില്‍ റിപോര്‍ട്ട് ആണെന്നും  അതിനാല്‍ പശ്ചിമഘട്ടത്തെ  സംരക്ഷിക്കുന്നതിനു വേണ്ടി ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. മദ്യത്തിനെതിരെയുള്ള പോരാട്ടം സഭയുടെ ധര്‍മമാണെന്നും ബിഷപ്പ് പറഞ്ഞു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന  സഭായാണ് സിഎസ്‌ഐ സഭയെന്നും ആര്‍ദ്രതയും സത്യസന്ധതയും നിറഞ്ഞ പെരുമാറ്റമാണ് ബിഷപ് തോമസ് കെ ഉമ്മനെ സഭയുടെ ഉന്നത പദവിയിലെത്തിച്ചതെന്നും  നിലപാടുകളിലുള്ള  അദ്ദേഹത്തിന്റെ ആര്‍ജവത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ സുരേഷ് കുറുപ്പ്  എംഎല്‍എ, മഹായിടവക ഖജാഞ്ചി റവ.ഡോ.സാബു കെ ചെറിയാന്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ റവ.മാത്യു സ്‌കറിയ, മഹായിടവക സ്ത്രീജനസഖ്യം സെക്രെട്ടറി ജോളി മാത്യൂസ് സംസാരിച്ചു. സഭയുടെ മൈസൂര്‍ മിഷനറിമാരായ ജോര്‍ജ് മാത്യു, സനിലാ മാത്യു എന്നിവരെ പ്രതിഷ്ടിച്ചു. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെ സമ്മേളനത്തില്‍ ആദരിച്ചു. ജ്ഞാനനിക്ഷേപം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss