|    Jan 20 Fri, 2017 5:00 am
FLASH NEWS

ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ അനീറ്റ അയര്‍ലന്റിലേക്ക്

Published : 5th August 2016 | Posted By: SMR

ചെറുതോണി: അയര്‍ലന്‍ന്റിലേക്ക് യാത്ര തിരിച്ച അനീറ്റയും സഹയാത്രികരും ദുബയില്‍ തീപ്പിടിച്ച വിമാനത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അനീറ്റ വീണ്ടും അയര്‍ലന്റിലേക്ക് യാത്ര തിരിച്ചു.
ഉപ്പുതോട് തൊട്ടിക്കട സ്വദേശി കുറുവന്താനത്ത് പെനിന്റെ ഭാര്യ അനീറ്റയാണ് (32) ബുധനാഴ്ച രാവിലെ തിരുവനന്തപുരം-ദുബയ് എയര്‍ലൈന്‍സ് വിമാനത്തിന് തീപ്പിടിച്ചുണ്ടായ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. നഴ്‌സായ അനീറ്റ 10 വര്‍ഷമായി അയര്‍ലന്റില്‍ ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് പെനിനും അനീറ്റക്കൊപ്പം അയര്‍ലന്റിലാണ്. പെനിന്‍ അവിടെ വീഡിയോ എഡിറ്റിങ് ജോലിയിലാണ് . ആറു വര്‍ഷമായി ഇരുവരും അയര്‍ലന്റില്‍ സ്ഥിരതാമസമാണ്. രണ്ടുമാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്.
അവധി തീര്‍ന്ന അനീറ്റ അയര്‍ലന്റിലുള്ള മലയാളി കുടുംബത്തോടൊപ്പമാണ് മടങ്ങിയത്. പെനിന് ഒരു മാസത്തെ അവധികൂടിയുണ്ടായിരുന്നു. അനീറ്റയെ യാത്രയാക്കി തിരിച്ചുവരും വഴി പാലായിലെത്തിയപ്പോഴാണ് വിമാനത്തിനു തീപ്പിടിച്ച വിവരം പെനിനറിഞ്ഞത്. അനീറ്റ തന്നെയാണ് വിവരം അറിയിച്ചത്.താനുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ഭയപ്പെടാനില്ലെന്നും അനീറ്റ അറിയിച്ചു. തീപ്പിടിത്തമുണ്ടായപ്പോള്‍ തന്നെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ചുട്ടുപഴുത്ത റണ്‍വേയിലൂടെ ഓടി കാല്‍പ്പാദത്തിന് നേരിയ പൊള്ളലും ദേഹ വേദനയും ഉണ്ടായതൊഴികെ മറ്റ് പരിക്കുളൊന്നുമുണ്ടായില്ലെന്ന് ഇവര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ലഗേജുകളും കത്തിനശിച്ചു.പാസ്‌പോര്‍ട്ടും വിസയുമെല്ലാം ഹാന്റ് ബാഗിലായിരുന്നതിനാല്‍ നശിച്ചില്ല. അടൂര്‍ സ്വദേശിയായ അനീറ്റയുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക