|    Nov 19 Mon, 2018 10:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജീവനോപാധി വികസനം സാധ്യമാക്കും: മുഖ്യമന്ത്രി

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തി ല്‍ സമാനതകളില്ലാത്ത ദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനത്തിന് സുസ്ഥിര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജീവനോപാധി വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. നാണ്യവിളകള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ ആഘാതം ദീര്‍ഘകാലം കര്‍ഷകര്‍ അനുഭവിക്കേണ്ടിവരും. ജീവനോപാധികള്‍ പുനര്‍നിര്‍മിക്കാന്‍ 4000ഓളം കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തങ്ങളെ വിജയകരമായി അഭിമുഖീകരിച്ച മാതൃകകള്‍ സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജീവനോപാധികളുടെയും തൊഴിലവസരത്തിന്റെയും ഉദ്യമങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനും സഹായസ്രോതസ്സുകള്‍ തേടുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ജീവനോപാധി വികസന പാക്കേജ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആറു ജില്ലകള്‍ക്കു വേണ്ട പ്രത്യേക പാക്കേജുകള്‍ വികസിപ്പിക്കാന്‍ വായ്പാപദ്ധതികള്‍ രൂപീകരിക്കും.
ഗ്രാന്റുകള്‍, ആനുകൂല്യങ്ങളുള്ള വായ്പ, കടത്തിന്റെ മൊറട്ടോറിയം എന്നിവ ഉള്‍പ്പെടുത്തിയ ഒരു പാക്കേജ് ആണ് വായ്പാപദ്ധതികളില്‍ പെടുത്തുന്നത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, യുഎന്‍ വികസനപദ്ധതി കണ്‍ട്രി ഡയറക്ടര്‍ ഫ്രാന്‍സീന്‍ പികപ്, ഡോ. ആര്‍ രാംകുമാര്‍, ഓള്‍ ഇന്ത്യ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഹിര്‍ഭട്ട്, റിക ഇന്ത്യ പ്രൈ. ലിമിറ്റഡ് സ്ഥാപകന്‍ ഡോ. റണിത് ചാറ്റര്‍ജി, ടാറ്റ ട്രസ്റ്റ്‌സ് റൂറല്‍ അപ്‌ലിഫ്റ്റ്‌മെന്റ് മേധാവി മാളവിക ചൗഹാന്‍, ഓക്‌സ്ഫാം ഇന്ത്യ കോ-ഓഡിനേറ്റര്‍ ഭാസ്വര്‍ ബാനര്‍ജി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss