|    Feb 25 Sun, 2018 1:34 pm
FLASH NEWS

ജീവനക്കാര്‍ സമ്മേളനത്തിനു പോയി : ഓഫിസ് പ്രവര്‍ത്തനം നിശ്ചലമായി

Published : 11th May 2017 | Posted By: fsq

 

കാക്കനാട്: ജീവനക്കാര്‍ സംഘടന സമ്മേളനത്തിനു പോയി.ഓഫിസ് പ്രവര്‍ത്തനം നിശ്ചലമായി.തൃക്കാക്കര മുനിസിപ്പാലിറ്റിയില എന്‍ജിനിയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ ഒഴികെ മറ്റെല്ലാവരും ഒന്നിച്ച് സമ്മേളനത്തിന് പോയത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തിയ ജനങ്ങള്‍ ദുരിതത്തിലായി.ഓഫിസ് സൂപ്രണ്ടും സെക്രട്ടറിയും ഓഫിസിലുണ്ടായിരുന്നുവെങ്കിലും വിവിധ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന മറ്റു ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. 25 ഓളം ജീവനക്കാരാണ് സമ്മേളനത്തിന് പോയത്. ഏതാനും താല്‍ക്കാലിക ജീവനക്കാര്‍ എത്തിയെങ്കിലും മറ്റു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഫയലുകള്‍ പൂര്‍ണമായും ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുനിസിപ്പല്‍ ജീവനക്കാര്‍ ഒന്നടങ്കം ഓഫിസ് വിട്ട് പോയത്. ഭരണകക്ഷിയായ സിപിഎം ന്റെ നേതൃത്ത്വത്തിലുള്ളതാണ് കെഎംസിഎസ്‌യു. നഗരസഭയില്‍ നിലവില്‍ ജീവനക്കാരുടെ കുറവുമൂലം ജനങ്ങളുടെ ആവശ്യങ്ങളില്‍ കാലതാമസം വരുന്നതിനിടയിലാണ് സംഘടനയുടെ പേരില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ഓഫിസില്‍ എത്താതിരിക്കുന്നത്. ഇത് അധികവും ബാധിക്കുന്നത് സാധാരണക്കാരേയാണ്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി തൃപ്പൂണിത്തുറയില്‍ സമ്മേളനം നടക്കുന്നു. ഇനി രണ്ടാം ശനിയാഴ്ചയും ഓഫിസ് അവധിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss