|    Jan 18 Wed, 2017 5:10 am
FLASH NEWS

ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം: ബസ് അടിച്ചുതകര്‍ത്തു

Published : 13th March 2016 | Posted By: SMR

മൂവാറ്റുപുഴ: ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം സ്വകാര്യബസ് അടിച്ചുതകര്‍ക്കലില്‍ കലാശിച്ചു.
ആശ്രമം ബസ് സ്റ്റാന്റില്‍ പാര്‍ക് ചെയ്തിരുന്ന കോതമംഗലം- മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അനുഗ്രഹ ബസ്സിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി ട്രിപ്പ് അവസാനിപ്പിച്ച് സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് ജീവനക്കാര്‍ മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ സര്‍വീസ് ആരംഭിക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൂവാറ്റുപുഴ പോലിസില്‍ പരാതി നല്‍കി. സമയത്തെച്ചൊല്ലി മറ്റു സ്വകാര്യ ബസ്സുകാരുമായി അനുഗ്രഹ ബസ് ജീവനക്കാര്‍ തര്‍ക്കം പതിവായിരുന്നു.
ജീവനക്കാര്‍ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പോലിസ് ഇരു ബസ്സുകളുടെയും അധികൃതരെ വിളിച്ചുവരുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക