|    Oct 20 Fri, 2017 10:54 am
FLASH NEWS
Home   >  Districts  >  Kollam  >  

ജീവനക്കാര്‍ ഒത്തുപിടിച്ചു; ആശുപത്രിയും പരിസരവും വെടിപ്പായി

Published : 7th October 2016 | Posted By: Abbasali tf

പാരിപ്പള്ളി: രോഗം മാറ്റാന്‍ മാത്രമല്ല കാടും പടര്‍പ്പും വെട്ടിമാറ്റാനും തങ്ങള്‍ക്കറിയാമെന്ന് തെളിയിച്ച് പാരിപ്പള്ളി ഇഎസ്‌ഐ ആശുപത്രിയിലെ ജീവനക്കാര്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് അഭിയാന്‍ പദ്ധതി പ്രകാരം രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ സംഘടിപ്പിച്ചത്. ഇന്നലെ ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും പൊരിവെയിലില്‍ പാതയോരത്തെ കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു. കഴിഞ്ഞ ഒന്നിനാണ് ശുചീകരണം ആരംഭിച്ചത്. നേരത്തെ ആശുപത്രിയും പരിസരവും വൃത്തിയാക്കിയശേഷമാണ് ഇന്നലെ ജീവനക്കാര്‍ ഒന്നടങ്കം പുറത്തേക്കിറങ്ങിയത്. ഇന്ന് പാമ്പുറം ശ്രീകൃഷ്ണക്ഷേത്ര പരിസരം ശുചീകരിക്കും. ഇതോടനുബന്ധിച്ച് നാളെ പാരിപ്പള്ളിയിലേക്ക് ശുചീകരണറാലി, 10ന് ബോധവല്‍ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കും. ആശുപത്രി സൂപ്രണ്ട് കരണ്‍സിങ്് സോളങ്കി,ഡെപ്യൂട്ടി സൂപ്രണ്ട് അശോകന്‍പിള്ള, നോഡല്‍ ഓഫിസര്‍ ഡോ.അരുണ്‍ചന്ദ്, നഴ്‌സിങ് സൂപ്രണ്ട് രമണി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക