|    Oct 15 Mon, 2018 4:05 pm
FLASH NEWS

ജീവനക്കാര്‍ ഉലകം ചുറ്റുന്നു; രോഗികള്‍ വലയുന്നു

Published : 19th September 2017 | Posted By: fsq

 

അമ്പലപ്പുഴ: ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടറിലെ ജീവനക്കാര്‍ ഉലകം ചുറ്റുന്നു, രോഗികള്‍ വലയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജെ-ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ദേശീയ ആരോഗ്യ സുരക്ഷ (ആര്‍എസ്ബിവൈ) ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് പലപ്പോഴായി കൗണ്ടറില്‍ നിന്നും മുങ്ങുന്നത് സ്വന്തം കാര്യത്തിന് വേണ്ടി ഉലകം ചുറ്റുന്നതും. ഇതേ തുടര്‍ന്ന് കൗണ്ടറിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പതിപ്പിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് മടങ്ങിപ്പോകുകയുമാണ് ഇതേ തുടര്‍ന്ന് ആശുപത്രി വാര്‍ഡുകളില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് സൗജന്യ ചികില്‍സ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. കാരണം ആശുപത്രിയില്‍ രോഗിയെ .ചികില്‍സക്കായി പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ 36 മണിക്കൂറിനുള്ളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് കൗണ്ടറില്‍ എത്തിച്ച് കാര്‍ഡില്‍ പേരുള്ള ഏതെങ്കിലും അംഗം കൈ ഒപ്പ് പതിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ കാര്‍ഡില്‍ പേരുള്ള എല്ലാ അംഗങ്ങളും കുടുബത്തിലുണ്ടായിരിക്കണമെന്നില്ല. അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് കൗണ്ടറില്‍ എത്തപ്പെടാനും പറ്റില്ല. തുടര്‍ന്ന് കൗണ്ടറില്‍ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് കാര്‍ഡുമായി എത്തുന്ന രോഗിയുടെ ബന്ധു തിരികെ മടങ്ങിയിരിക്കും. പിന്നീട് അടുത്ത ദിവസം കാര്‍ഡ് പതിപ്പിക്കാന്‍ കൗണ്ടറിലെത്തുമ്പോള്‍, ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരില്‍ നിന്നും ലഭിക്കുന്ന മറുപടി 36 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു ഇനി കാര്‍ഡ് പതിക്കാന്‍ പറ്റില്ലെന്ന്. ഇതേ തുടര്‍ന്ന് പാവപ്പെട്ട നിരവധി രോഗികള്‍ക്കാണ് ചികില്‍സക്കായി പണമടക്കേണ്ടി വരുന്നത്.കൂടാതെ രോഗികള്‍ക്കായി എത്തിക്കേണ്ട വിലപിടിപ്പുള്ള പല മരുന്നുകളും ഇവിനിന്നും ലഭിക്കിന്നില്ലെന്നുള്ള പരാതിയും കാലകാലമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ വിഭാഗത്തിലെ രണ്ടുജീവനക്കാര്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എന്‍ആര്‍എച്ച്എമ്മില്‍ പ്രവര്‍ത്തിച്ച് ഇവിടെ നിന്നും സര്‍ക്കാറിന്റെ പണം ശമ്പളമായി കൈപ്പറ്റുന്നതുമായും ആരോപണം നിലനിന്നിട്ടും ആശുപത്രി അധികാരികള്‍ നടപടി എടുക്കാതെ ജീവനക്കാരെ സംരക്ഷിക്കാനുള്ള നടപടിയാണ് കൈകൊള്ളുന്നതെന്നും ആരോപണമുയരുന്നു. ഇതേ തുടര്‍ന്ന് പാവം രോഗികളാണ് വലയുന്നത്. ഇതിനെതിരെ മനുഷ്യ അവകാശ കമ്മീഷന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss