|    Oct 20 Sat, 2018 1:51 pm
FLASH NEWS
Home   >  News now   >  

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കപ്പലുകള്‍ ഉപേക്ഷിക്കുന്നു മുന്നറിയിപ്പുമായി യുഎഇ

Published : 13th September 2017 | Posted By: shadina sdna

അബുദബി:  ജീവനക്കാര്‍ക്ക് വേതനം നല്‍കാതെ കപ്പലുകള്‍ കടല്‍ തീരങ്ങളില്‍ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി യുഎഇ രംഗത്ത്. ജീവനക്കാര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കാതെ ഇന്ധനം തീര്‍ന്ന കപ്പലുകളാണ് ഉപേക്ഷിക്കുന്നത്. ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (എഫ്ടിഎ)ഇത്തരം ഉപേക്ഷിക്കപ്പെടുന്ന ഷിപ്പിങ് കമ്പനികള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള 15 കപ്പലുകളാണ് എഫ് ടിഎ കൈകാര്യം ചെയ്യുന്നത്. ഇതിനകത്ത് നൂറോളം ജീവനക്കാരാണ് കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ കഴിയുന്നത്. ഇവര്‍ക്ക് ലഭിക്കാനുള്ള ശമ്പളം കിട്ടാന്‍ വേണ്ടി ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി അധികൃതര്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും സന്നദ്ധ സംഘടകളാണ് എത്തിക്കുന്നത്. എണ്ണ വില കുത്തനെ താഴ്ന്നതിനെ തുടര്‍ന്നതിനെ തുടര്‍ന്നാണ് ഷിപ്പിങ് കമ്പനികള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനകമാണ് കപ്പലുകള്‍ ഉപേക്ഷിക്കുന്ന പ്രവണ കൂടുതല്‍ കണ്ടെത്തുന്നതായി എഫ് ടിഎ ജനറല്‍ മാനേജര്‍ അബ്ദുല്ല അല്‍ ഖത്തിറി വ്യക്തമാക്കി. ഇത്തരം ഉപേക്ഷിക്കപ്പെടുന്ന ഷിപ്പിങ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം ഉപേക്ഷിക്കപ്പെട്ട കപ്പലുകളില്‍ നിന്നും രണ്ട് മാസത്തിനുള്ള 90 ഇന്ത്യക്കാരെ നാട്ടിലേക്കയച്ചതായി ദുബയിലെ ഇന്ത്യന്‍ കോണ്‍സുര്‍ ജനറല്‍ വിപുല്‍ പറഞ്ഞു. പല ജീവനക്കാരുടെ നില അസുഖം പിടിച്ച് എറെ പരിതാപകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് 9 മുതല്‍ 17 മാസം വരെയുള്ള വേതനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss