|    Apr 26 Wed, 2017 11:31 am
FLASH NEWS

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിച്ചത് നാമമാത്ര തുക

Published : 2nd December 2016 | Posted By: SMR

മാനന്തവാടി: നോട്ട് പ്രതിസന്ധിക്കു ശേഷം ആദ്യമെത്തിയ ശമ്പളദിനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിച്ചത് നാമമാത്ര തുക. ആറു സബ് ട്രഷറികളും ജില്ലാ ട്രഷറിയും വിവിധ ബാങ്കുകളോട് 5.7 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചതാവട്ടെ, 3.7 കോടി മാത്രമാണ്. മിക്ക ട്രഷറികളിലും പെന്‍ഷന്‍ വിതരണം മാത്രമാണ് നടന്നത്. ശമ്പളം ബാങ്കുകളിലേക്ക് ക്രെഡിറ്റ് ചെയ്യുകയായിരുന്നു. 2,000 രൂപ വീതമാണ് പലയിടത്തും ലഭിച്ചത്. ഇതുമൂലം ചില്ലറ കൊടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ വിഷമിച്ചു. കല്‍പ്പറ്റ ജില്ലാ ട്രഷറി, എസ്ബിഐ കൈനാട്ടി ശാഖയോട് ഒന്നര കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 50 ലക്ഷം രൂപയാണ് ലഭിച്ചത്. 88,49,150 രൂപ ചെലവഴിച്ചു. കേന്ദ്ര സെര്‍വറില്‍ നെറ്റ്‌വര്‍ക്ക് തകരാറിലായതിനാല്‍ ഉച്ചവരെ കാര്യമായ ഇടപാടുകള്‍ നടന്നിരുന്നില്ല. മാനന്തവാടി സബ് ട്രഷറി എസ്ബിഐ മാനന്തവാടി ശാഖയില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 50 ലക്ഷം രൂപ ലഭിച്ചു. 51,78,398 രൂപ വിതരണം ചെയ്തു. വൈത്തിരി സബ് ട്രഷറി കനറാ ബാങ്ക് വൈത്തിരി ശാഖയോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 17,58,717 രൂപ വിതരണം ചെയ്തു. 14,000 രൂപ വരെയാണ് ഇവിടെ വിതരണം ചെയ്തത്. എസ്ബിഐ കല്‍പ്പറ്റ ശാഖയില്‍ നിന്ന് നടവയല്‍ ട്രഷറി ആവശ്യപ്പെട്ടത് ഏഴുലക്ഷം രൂപയാണ്.ഈ തുക മുഴുവനായി ലഭിച്ചു. 3,77,300 രൂപ വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരിയില്‍ എസ്ബിടിയില്‍ നിന്ന് ആവശ്യപ്പെട്ട 60 ലക്ഷം രൂപ ലഭിക്കുകയും 75,10,428 രൂപ വിതരണം ചെയ്യുകയുമുണ്ടായി. പുല്‍പ്പള്ളിയില്‍ കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ നിന്ന് 40 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പകുതി മാത്രമാണ് ലഭിച്ചത്. 22,47,770 രൂപ വിതരണം ചെയ്തു. ദ്വാരകയില്‍ എസ്ബിടി മാനന്തവാടി ശാഖയായിരുന്നു പണം നല്‍കിയിരുന്നത്. അവിടെ പണമില്ലാത്തതിനാല്‍ ആവശ്യപ്പെട്ട ഒരു കോടി രൂപ എസ്ബിഐ മാനന്തവാടി ശാഖയില്‍ നിന്നു നല്‍കി. 60,25,175 രൂപ വിതരണം ചെയ്തു. ജില്ലയില്‍ ആകെ 3,19,43,338 രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. ട്രഷറികള്‍ക്ക് ആവശ്യമായ പണം ലഭിച്ചാല്‍ ഇന്നുതന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day