|    Jan 22 Sun, 2017 9:42 pm
FLASH NEWS

ജീവനക്കാരെ പിരിച്ചുവിട്ട സംഭവം: ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി

Published : 13th October 2016 | Posted By: Abbasali tf

വടകര: ഹൈകോടതിയുടെയും സഹകരണ ആര്‍ബിട്രേഷന്‍ കോടതിയുടെയും ഉത്തരവുകളുണ്ടായിട്ടും വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്കിലെ താല്‍കാലിക ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കാതെ പിരിച്ചുവിട്ട ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നു. കോടതി വിധികളുടെ പകര്‍പ്പുകള്‍ ബാങ്ക് അധികൃതര്‍ക്ക് നല്‍കിയിട്ടും ജീവനക്കാരെ പിരിച്ചുവിട്ട നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബേങ്കിന്റെ ഹെഡ് ഓഫിസിന് മുന്നില്‍ താല്‍കാലിക ജീവനക്കാര്‍ ധര്‍ണ നടത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് നേരത്തെയുള്ള അഡ്മിനിസ്‌ട്രേറ്റിങ് കമ്മിറ്റി പിരിച്ചു വിട്ട് താല്‍കാലിക അഡ്മിനിസ്‌ട്രേറ്ററെ ചുമതലയേല്‍പ്പിച്ചത്. ഈ അഡ്മിനിസ്‌ട്രേറ്ററാണ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായി ജനതാദള്‍(യു) നേതൃത്വവു ം യുഡിഎഫും ആരോപിക്കുന്നത്. ധര്‍ണ സമരം ജനതാദള്‍ (യു) മണ്ഡലം പ്രസിഡന്റ് കെകെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ ടി ശ്രീധരന്‍, പ്രസാദ് വിലങ്ങില്‍, സി കുമാരന്‍, വിനീഷ് നടക്കുതാഴെ, എം കെ വിജീഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക