|    Aug 21 Mon, 2017 5:39 pm
FLASH NEWS

ജീവനക്കാരെ നിയമിക്കണമെന്ന് ; പഞ്ചായത്ത് അംഗങ്ങള്‍ കലക്ടറേ് ധര്‍ണ നടത്തി

Published : 8th August 2017 | Posted By: fsq

 

വിദ്യാനഗര്‍: മംഗല്‍പാടി പഞ്ചായത്തില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്തില്‍ കഴിഞ്ഞ നാല് മാസമായി സെക്രട്ടറി സ്ഥാനവും രണ്ട് എല്‍ഡിസിമാരുടേയും അസി. സെക്രട്ടറിയുടേയും ഒഴിവുണ്ട്. ഇതുമൂലം പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഭരണ സമിതി ഡിഡിപി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ധര്‍ണ പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് ഉദ്്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി എം മുസ്തഫ, ആയിഷത്ത് ഫാരിസ, അബ്ദുര്‍റസാഖ് ബപ്പായിതൊട്ടി, അംഗങ്ങളായ കെ പി വത്സരാജ്, മുഹമ്മദ് ഉപ്പള ഗേറ്റ്, പ്രസാദ് റൈ, ഉമേഷ് ഷെട്ടി, ഫാത്തിമ, സുജാത ഷെട്ടി, ശംസാദ് ബീഗം, അബ്ദുര്‍ റഹ്്മാന്‍, സുഹ്‌റ, സഞ്ജീവ, ബീഫാത്തിമ അബ്ദുല്‍ ജലീല്‍, അനിത ജയശര്‍മ്മിള, ബാലകൃഷ്ണ അമ്പാര്‍, ആയിഷ റഫീഖ്, സീനത്ത് ബീഗം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക