|    Jan 18 Wed, 2017 3:42 pm
FLASH NEWS

ജീവനക്കാരുടെ കുറവ്: പുതിയ ചികില്‍സാ പദ്ധതികള്‍ ജനങ്ങളില്‍എത്തിക്കാന്‍ സാധിക്കുന്നില്ല

Published : 19th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ആരോഗ്യരംഗത്ത് പുതിയ ചികില്‍സാ പദ്ധതികളും സൗകര്യങ്ങളും ഉണ്ടെങ്കിലും ജീവനക്കാരുടെ അപര്യാപ്തതമൂലം അത് ശരിയായ രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കേരളാ ഗവ. നഴ്‌സസ് യൂനിയന്‍. ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവുമൂലം പലപ്പോഴും ആ ജോലികള്‍കൂടി ചെയ്യാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുകയും തന്മൂലം ജോലിഭാഗം ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള ഒഴിവുകള്‍ നികത്താതെതന്നെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചവിട്ടതോടെ പ്രതിസന്ധി രൂക്ഷമായി. ഇതിന് പരിഹാരമുണ്ടാക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോവാന്‍ യോഗം തീരുമാനിച്ചു.നാല്,അഞ്ച് തിയ്യതികളില്‍ എറണാകുളത്ത് യൂനിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ യോഗം ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് സിന്ധു ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ഖജാഞ്ചി ഷൈലകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് യു അനില മുഖ്യപ്രഭാഷണ നടത്തി. ഭാരവാഹികള്‍: സിന്ധു ഭാസ്‌ക്കരന്‍ (പ്രസിഡന്റ്), ദീപാകുമാരി (സെക്രട്ടറി), ജയ (ഖജാഞ്ചി), ജസി മാമ്മന്‍, രശ്മി യു നായര്‍, കെ ബിനുമോള്‍ (വൈസ് പ്രസിഡന്റുമാര്‍), എ ആര്‍ ഉഷാകുമാരി, മേഴ്‌സി ഡാനിയല്‍ (ജോയിന്റ് സെക്രട്ടറിമാര്‍).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക