|    Sep 21 Thu, 2017 11:17 pm
Home   >  Todays Paper  >  Page 1  >  

ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം: ഉത്തരവ് മരവിപ്പിച്ചു

Published : 24th November 2015 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും സ്വകാര്യ റേഡിയോ-ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും സിനിമ, സീരിയല്‍, പ്രഫഷനല്‍ നാടകം എന്നിവയില്‍ അഭിനയിക്കുന്നതിനും വ്യവസ്ഥകള്‍ രൂപീകരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചു. ഉത്തരവിനെക്കുറിച്ച് പഠിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഉത്തരവ് റദ്ദാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്ന പൊതുവികാരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക