|    Oct 15 Mon, 2018 2:04 pm
FLASH NEWS

ജീവനക്കാരുടെ അശ്രദ്ധ : വെള്ളമുണ്ടയില്‍ 496 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിച്ചില്ല

Published : 9th September 2017 | Posted By: fsq

 

മാനന്തവാടി: ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരുടെ അശ്രദ്ധ കാരണം വെള്ളമുണ്ടയില്‍ 496 പേരുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങി. ബക്രീദിനും ഓണത്തിനും മുമ്പായി വിതരണം ചെയ്യേണ്ട പെന്‍ഷനാണ് ഇനിയും ലഭിക്കാത്തത്. ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ കൃത്യമായി വിവരങ്ങളില്‍ രേഖപ്പെടുത്തത്തതാണ് പെന്‍ഷന്‍ തടസ്സപ്പെടാനിടയാക്കിയത്. സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പുനക്രമീകരിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകുയും ഇത് പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തി ക്രമീകരിക്കുകയുമുണ്ടായി. ഇതില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ച് പ്രശ്‌നപരിഹാരം നടത്തി ജൂലൈ 31ഓടെ ഡാറ്റാബേസ് പരിഷ്‌കരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതു പ്രകാരമുള്ള ക്ഷേമപെന്‍ഷനുകളാണ് കഴിഞ്ഞ മാസം അവസാനം ബക്രീദിനും ഓണത്തിനും മുമ്പായി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. എന്നാല്‍, ഇതിലേക്കായി ഡാറ്റാ എന്‍ട്രി നടത്തിയതില്‍ ജീവനക്കാര്‍ക്ക് വന്ന അപാകതയെ തുടര്‍ന്നാണ് വെള്ളമുണ്ടയിലെ 496 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതെ പോയത്. ഗുണഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തുന്നതില്‍ ജീവനക്കാര്‍ കാണിച്ച അലംഭാവമാണ് പ്രശ്‌നത്തിനിടിയാക്കിയത്. ഒരേതരം പെന്‍ഷന്‍ ഒന്നിലധികം കൈപ്പറ്റുന്നു, ആധാര്‍ രേഖപ്പെടുത്തിയില്ല, പരിശോധന പൂര്‍ത്തിയായില്ല തുടങ്ങിയ കാരണങ്ങളാണ് പെന്‍ഷന്‍ തടയാന്‍ കാരണമായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിധവകള്‍, അംഗവൈകല്യമുള്ളവര്‍, കൃഷിക്കാര്‍ തുടങ്ങി ആഘോഷവേളകളില്‍ പെന്‍ഷന്‍ മാത്രം ആശ്രയിച്ചു കഴിഞ്ഞ നിരവധി പേരാണ് ദുരിതത്തിലായത്. ഇവര്‍ക്ക് ഇനിയെപ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നു മറുപടി നല്‍കാനും പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയുന്നില്ല. ഈ വിഷയം കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ ഒട്ടേറെ വാഗ്വാദങ്ങള്‍ക്കിടയാക്കിയിരുന്നു. പലര്‍ക്കും ഒരു വര്‍ഷം വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയാണ്. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ കെട്ടിടനികുതിയുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ജീവനക്കാര്‍ക്കതിരേ ഉയര്‍ന്നിരുന്നു. നികുതി അടയ്ക്കുന്നതിനായി പലതവണ ഓഫിസ് കയറിയിറങ്ങേണ്ടിവന്നതിനു പുറമെ ഒരിക്കലടച്ച നികുതി തന്നെ വീണ്ടും അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതുള്‍പ്പെടെ നിരവധി പരാതികള്‍ ജീവനക്കാരക്കെതിരേ ഉയര്‍ന്നു. ഇതിനിടെയാണ് വീണ്ടും അശ്രദ്ധയോടെ ഡാറ്റാ എന്‍ട്രി നടത്തി നിരാലംബരുടെ ക്ഷേമപെന്‍ഷനും തടസ്സപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss