|    Jan 18 Thu, 2018 9:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജീവനക്കാരിയെ മാനഭംഗപ്പെടുത്തി; ജയിലര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 4th September 2016 | Posted By: SMR

മുംബൈ: ജയില്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ താനെ ജില്ലാ ജയില്‍ സൂപ്രണ്ട് ഹിരാലാല്‍ ജാദവിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ജാദവിനെതിരേ ഗുരുതരമായ കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം അസ്വീകാര്യമാണെന്നും ഡിഐജി (ജയില്‍) ഭൂഷണ്‍ ഉപാധ്യായ പറഞ്ഞു. അതിനിടെ, കേസില്‍ ജാദവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ജില്ലാ ജഡ്ജി എം എം വാലി മുഹമ്മദ് മാറ്റിവച്ചു. കോടതി പ്രോസിക്യൂഷന്റെ മറുപടി ആരാഞ്ഞിട്ടുണ്ട്. പദവി ദുരുപയോഗം ചെയ്ത് ജാദവ് തന്നെ മാനഭംഗത്തിനിരയാക്കി എന്നാണ് 31കാരി പരാതിയില്‍ പറയുന്നത്. ഏതാനും മാസം മുമ്പാണ് പോലിസുകാരിയെ താനെ ജയിലില്‍ നിയമിച്ചത.്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day