|    Oct 20 Sat, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജീവനക്കാരന്‍ അവധിയെടുത്തു ; 45 പേരുടെ വിമാനയാത്ര മുടങ്ങി

Published : 6th September 2017 | Posted By: fsq

 

കരിപ്പൂര്‍: വിമാനജീവനക്കാര്‍ കുറവായതിന്റെ പേരില്‍ കരിപ്പൂരില്‍ 45 യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി പത്തിനു പുറപ്പെടേണ്ട അബൂദബിയിലേക്കുളള ഇത്തിഹാദ് എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം. ഇത്തിഹാദ് വിമാനത്തിലെ കാബിന്‍ ക്രൂവിലെ ഒരാള്‍ അസുഖബാധിതനായി അവധി എടുക്കുകയായിരുന്നു. രാജ്യാന്തര വ്യോമയാന ചട്ടങ്ങളനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാര്‍ വേണം. ഒരു ജീവനക്കാരന്‍ അവധിയെടുത്തതോടെ 45 യാത്രക്കാരെ തിരികെയിറക്കി. തിങ്കളാഴ്ച രാത്രി 10നു പുറപ്പെടേണ്ട വിമാനം ഇതുമൂലം മൂന്നു മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്. തിരികെയിറക്കിയവരെ ഹോട്ടലുകളിലേക്കു മാറ്റി. ഇവരെ ഇന്നലെ മറ്റു വിമാനങ്ങളില്‍ കൊണ്ടുപോയി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss