|    Jul 22 Sun, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്: മേഴ്‌സിക്കുട്ടിയമ്മ പരാതി നല്‍കി

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: തന്നെ അവഹേളിക്കും വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെതിരേ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പോലിസില്‍ പരാതി. നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫിസിലെ അറ്റന്ററായ നിസാര്‍ പേരൂര്‍ക്കടക്കെതിരേയാണ് മന്ത്രി പരാതി നല്‍കിയത്. നിയമസഭയില്‍ കഴിഞ്ഞ ദിവസം വി ഡി സതീശന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കശുവണ്ടി വികസന കോര്‍പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്നു മേഴ്‌സിക്കുട്ടിയമ്മയും നിയമസഭയില്‍ വിശദീകരിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് മന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചത്.  സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ അടക്കമുള്ളവര്‍ ഇതുവ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ക്കെതിരേ മന്ത്രി പോലിസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതോടെ പോസ്റ്റ് നീക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍, അവയ്ക്കു തെളിവ് വേണമെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss