|    Aug 22 Tue, 2017 12:50 pm
FLASH NEWS

ജീവകാരുണ്യരംഗത്ത് നിര്‍ധനര്‍ക്കും നിസഹായര്‍ക്കും കൈത്താങ്ങായി ചാലക്കുടി മര്‍ച്ചന്റസ് അസോസിയേഷന്‍

Published : 2nd August 2017 | Posted By: fsq

 

ചാലക്കുടി: ജീവകാരുണ്യരംഗത്ത് വേറിട്ട ശൈലിയിലൂടെ നിര്‍ധനര്‍ക്കും നിസഹായകര്‍ക്കും കൈതാങ്ങായി ചാലക്കുടി മര്‍ച്ചന്റസ് അസോസിയേഷന്‍ പുതിയപാതയില്‍. വ്യാപാര സ്ഥാപനങ്ങളില്‍ ലഭിക്കുന്ന മിതമായ ലാഭത്തില്‍ നിന്നും ഒരു വിഹിതം അര്‍ഹരായവരുടെ കൈകളിലെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലായി. വ്യാപാരസ്ഥാപനങ്ങളില്‍ ജീവകകരുണ്യസഹയനിധി ബോക്‌സുകള്‍ സ്ഥാപിച്ചാണ് പണം സ്വരൂപിച്ചത്. ലാഭത്തിന്റെ ഒരു വിഹിതം ഒരോ ദിവസവും ബോസ്‌കില്‍ നിക്ഷേപിച്ച് മാസത്തിലൊരിക്കല്‍ ഈ തുക അസോസിയേഷന്‍ ഓഫീസിലെത്തിക്കും. പരീക്ഷണടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ നൂറ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി എട്ട് ലക്ഷം രൂപയാണ് ശേഖരിച്ചത്. ഈ തുക മുഴുവനും ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലേയും അര്‍ഹരായവരുടെ കൈകളിലെത്തിച്ചു. ചികില്‍സാസഹായം, ഭവനനിര്‍മ്മാണ സഹായം, വിവാഹ സഹായം തുടങ്ങിയ നല്ലകാര്യങ്ങള്‍ക്കായാണ് ഈ തുക മുഴുവനായും നല്‍്കിയത്. വ്യാപാരികളുടെ ആവശ്യത്തിനായി ശുശ്രൂഷ സഹായനിധി പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ഇക്കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപ വ്യാപാരികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. വ്യാപാരികള്‍ക്കെന്ന പോലെ തന്നെ ഉപഭോക്താക്കള്‍ക്കും സഹായഹസ്തമാകേണ്ടത് തങ്ങളുടെ കടമയാണെന്ന തിരിച്ചറിവാണ് അസോസിയേഷനെ ജീവകാരുണ്യനിധി എന്ന ആശയത്തിലേക്കെത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ നൂറ് ബോക്‌സുകളാണ് സ്ഥാപിച്ചത്. ഇതിന്റെ വിജയത്തില്‍ നിന്നും കൈവന്ന ആത്മവിശ്വാസമാണ് രണ്ടാംഘട്ടത്തിന് തുടക്കമിടാന്‍ ഭാരവാഹികള്‍ക്ക് ആത്മധൈര്യം പകര്‍ന്നത്. രണ്ടാംഘട്ടത്തില്‍ പുതിയതായി 350 ജീവകാരുണ്യ ബോക്‌സുകളാണ് വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്നത്. ബോക്‌സുകള്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജീവകാരുണ്യനിധി ബോക്‌സ് വിതരണത്തിന്റെ രണ്ടാംഘട്ട ഉത്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മാര്‍ക്കറ്റ് റോഡില്‍ നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിതരണോത്ഘാടനം ബി ഡി ദേവസ്സി എം.എല്‍.എ.നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, ഡി.വൈ.എസ്.പി സി.എസ്.ഷാഹുല്‍ ഹമീദ്, ഫാ.വര്‍ഗ്ഗീസ് പാത്താടന്‍, സച്ചിദാനന്ദ സ്വാമികള്‍, ഹാജി ഹുസൈന്‍ ബാഖവി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മറ്റുഭാരവാഹികളായ ജോബി മേലേടത്ത്, വി.കെ.ഹരിനാരായണന്‍, റെയ്‌സന്‍ ആലൂക്ക, ജോയ് പാനിക്കുളം, ചന്ദ്രന്‍ കൊളത്താപ്പിള്ളി, ഡേവീസ് എം.ഡി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക