|    Nov 18 Sat, 2017 7:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജീവകാരുണ്യത്തിനായി പെണ്‍ വേഷത്തില്‍ റാക്കറ്റേന്തി ഫെഡററും മുറെയും

Published : 9th November 2017 | Posted By: fsq

 

ഗ്ലാസ്‌ഗോ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടി പെണ്‍ വേഷത്തില്‍ റാക്കറ്റേന്തി ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും ആന്‍ഡി മുറെയും. ഗ്ലാസ്‌ഗോയില്‍ നടന്ന മല്‍സരത്തില്‍ ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ഫെഡറര്‍ വിജയവും സ്വന്തമാക്കി. സ്‌കോര്‍- 6-3, 3-6, 10-6. പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി ടെന്നിസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുറെ പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിയെത്തിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 11,000 കാണികളെ സാക്ഷിനിര്‍ത്തി ടെന്നിസ് ഹരത്തിനൊപ്പം രസം കൊള്ളിക്കുന്ന കാഴ്ചകളും സമ്മാനിക്കുന്നതിന് മല്‍സരത്തിനിടയ്ക്ക് സ്ത്രീകളുടെ പാവാട ധരിച്ച് ഫെഡറര്‍ കളത്തിലിറങ്ങിയപ്പോള്‍ നീളന്‍ മുടി ധരിച്ചാണ് മുറേ ഗാലറിയെ ത്രസിപ്പിച്ചത്.   ഈ സീസണില്‍ പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടമായെങ്കിലും തിരിച്ചുവരാന്‍ താന്‍ പൂര്‍ണ സജ്ജമാണെന്ന് ആന്‍ഡി മുറെ മല്‍സരശേഷം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക