|    Jan 16 Mon, 2017 6:26 pm

ജീരക സോഡയില്‍ ചത്തപല്ലിയെ കണ്ടെത്തി

Published : 24th May 2016 | Posted By: SMR

കാലടി: ജീരക സോഡയില്‍ ചത്തപല്ലിയെ കണ്ടെത്തി. കാഞ്ഞൂര്‍ ഫൊറോന പള്ളിക്കു മുന്നില്‍ പ്രവര്‍ത്തിക്കുന്ന ആന്റണി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്ന് വാങ്ങിയ സോഡയിലാണ് പല്ലിയെ കണ്ടത്. തിരുവൈരാണിക്കുളം സ്വദേശി ദിനേശ് വാങ്ങിയ പാനീയത്തിനുള്ളില്‍നിന്നാണ് പല്ലിയെ കിട്ടിയത്. ദാഹമകറ്റാനായി വാങ്ങിയ സോഡ ഒരു കവിള്‍ കുടിച്ചതിനുശേഷമാണ് മാലിന്യം കണ്ണില്‍പ്പെട്ടത്.
ഉടന്‍ വായില്‍കിടന്ന പാനീയം തുപ്പിക്കളഞ്ഞശേഷം ഇതിനെതിരേ പ്രതികരിക്കുകയും ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ നല്‍കുകയുമായിരുന്നു. ഇവ നിര്‍മിക്കുന്ന കേന്ദ്രം വൃത്തിഹീനവും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതുമാണെന്നും വിവരമറിഞ്ഞെത്തിയവര്‍ കുറ്റപ്പെടുത്തി.
മഞ്ഞ നിറത്തില്‍ മധുരമുള്ള സോഡയ്ക്കു പത്തുരൂപയാണ് ഈടാക്കുന്നത്. സോഡ നിര്‍മാണ കേന്ദ്രങ്ങളില്‍ വേണ്ടത്ര പരിശോധന നടത്തുകയോ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയോ ചെയ്യുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അലംഭാവം തുടരുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. വിവരമറിഞ്ഞ് ധാരാളമാളുകള്‍ തടിച്ചുകൂടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക