|    May 21 Mon, 2018 11:02 am
FLASH NEWS
Home   >  Kerala   >  

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

Published : 1st June 2017 | Posted By: shins

കൂമ്പന്‍പാറ: കൂമ്പന്‍പാറ ഇടശ്ശേരി വളവില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂമ്പന്‍പാറ സ്വദേശി ചേന്നോത്തുമാലില്‍ ജോയി (56)ആണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോയിയുടെ മകനെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കൊക്കയിലേക്ക് പതിച്ച ജീപ്പ് പൂര്‍ണ്ണമായി തകര്‍ന്നു. ബുധനാഴ്ച മരിച്ച ജോയിയുടെ പിതാവിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തോക്കുപാറയില്‍ നിന്നും അടിമാലിക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss