|    Oct 22 Sun, 2017 6:38 am

ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 2nd August 2017 | Posted By: fsq

 

കടയ്ക്കല്‍: സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്. പെരിങ്ങാട് വെല്‍ഫെയര്‍ എല്‍പിഎസിലെ കുട്ടികളുമായി വന്ന ജീപ്പാണ് സ്‌കൂളിന് സമീപത്തെ തോട്ടിലേയക്ക് മറിഞ്ഞത്. ഇന്നലെ രാവിലെ 9.—30നായിരുന്നു അപകടം. തുടയന്നൂര്‍ ഓയില്‍പാം എസ്‌റ്റേറ്റ് മേഖലയിലെ വിദ്യാര്‍ഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. മണലുവട്ടത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട ജീപ്പ്. കഴിഞ്ഞ ദിവസം പെരിങ്ങാട് യത്തീംഖാനയിലേക്ക് പരുത്തി എസ് എന്‍ എച്ച് എസില്‍ നിന്ന് വിദ്യാര്‍ഥികളുമായി വന്ന വാന്‍ തോട്ടിലേക്ക് മറിഞ്ഞ് പതിനെട്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.——

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക