|    Jan 22 Sun, 2017 3:11 am
FLASH NEWS

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

Published : 15th August 2016 | Posted By: SMR

കൊണ്ടോട്ടി: ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച ജീപ്പ് 10 മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞ് 12പേര്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി-തിരൂരങ്ങാടി റോഡില്‍ തറയിട്ടാലില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം. വളവില്‍ നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ ഇരിങ്ങല്ലൂര്‍ സ്വദേശികളായ അന്‍വര്‍ (28), പോക്കര്‍ (60), അസ്മ(22) മുഹ്‌സിന്‍ (28), ദിരീമ (50), ആസ്യ(45), ഷിഫ (10), സുല്‍ഫത്ത് (25), ഷിഫ (ആറ്) എന്നിവര്‍ക്കും കൂടാതെ രണ്ട് പിഞ്ചുകുട്ടികള്‍ക്കും പരിക്കേറ്റു. നാട്ടുകാര്‍ പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വാകാര്യആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍, പോക്കര്‍, അസ്മ എന്നിവരെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. മിക്കവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. കൊടും വളവില്‍ ജീപ്പ് നിയന്ത്രണംവിടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക