|    Apr 28 Fri, 2017 8:02 am
FLASH NEWS

ജീപ്പ് കോംപാസിന് കാത്തിരിക്കേണ്ടി വരും; വിപണിയിലെത്തുക അടുത്ത വര്‍ഷം മധ്യത്തില്‍

Published : 25th December 2016 | Posted By: frfrlnz

jeep-compass-01-1

പുനെ: ജീപ്പ് കോംപാസിന്റെ ആരാധകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ജീപ്പിന്റെ ലോഞ്ചിങ് ഇന്ത്യയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്നെങ്കിലും വിപണിയിലെത്തുക 2017 മധ്യത്തോടെയായിരിക്കും. ജീപ്പിന്റെ വന്‍ വില തന്നെയാണ് ജീപ്പിന്റെ വിപണിയെ ബാധിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നതിനാലാണ് ജീപ്പിന്റെ വില കൂടാന്‍ കാരണം. എന്നാല്‍ വില കുറയ്ക്കാതെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കഴിയില്ലെന്ന് ജീപ്പിന്റെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മ്മാണം ഇന്ത്യയിലാക്കാന്‍ കമ്പനി തീരുമാനിച്ചു. എസ് യു വി ശ്രേണിയിലെത്തുന്ന ജീപ്പിന്റെ വില 20-25 ലക്ഷമാണ് നിശ്ചയിച്ചിരിക്കുന്നത്. പുനെയിലെ എഫ്‌സിഎ രന്‍ജന്‍ഗോണ്‍ ഫാക്ടറിയിലാണ് ജീപ്പിന്റെ നിര്‍മ്മാണം നടക്കുക.

2017_jeep_compass

ഐക്കണ്‍ മോഡല്‍ റെനഗേഡ് പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പ്പം മാറ്റത്തോടെയാണ് കോംപാസിന്റെ വരവ്. എന്നാല്‍ റെനഗേഡിനെക്കാള്‍ വലുപ്പം കൂടുതലുണ്ട്. 4.4 മീറ്റര്‍. ഗ്രാന്റ് ചെറോക്കിയുമായി സാമ്യമുള്ളതാണ് രൂപം. 221 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

01jeepcompass2014
2.0 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാകും ആദ്യ ഘട്ടത്തില്‍ വാഹനമെത്തുക, അധികം വൈകാതെ മാനുവല്‍ പതിപ്പും പ്രതീക്ഷിക്കാം. എഞ്ചിന്‍ 170 ബിഎച്ച്പി കരുത്തേകും. 1.4 ലിറ്റര്‍, 1.6 ലിറ്റര്‍, 2.4 ലിറ്റര്‍ എഞ്ചിന്‍ വകഭേദങ്ങളിലും വിദേശത്ത് കോംപാസ് ലഭ്യമാകും. ഐക്കണ്‍ മോഡല്‍ റെനഗേഡ് പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പ്പം മാറ്റത്തോടെയാണ് കോംപസിന്റെ വരവ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day