|    Aug 24 Thu, 2017 1:09 am
FLASH NEWS

ജീപ്പും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് ഗതാഗതതടസ്സം

Published : 7th August 2017 | Posted By: fsq

 

പീരുമേട്: കെഎസ്ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ച് ദേശിയ പാത ഗതാഗതം തടസപ്പെട്ടു. ദേശിയപാത 183ല്‍ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. കുട്ടിക്കാനത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു.  കമ്പംമെട്ട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു നിന്നു. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ ഗതാഗതം   സ്തംഭിച്ചു. ഹൈവേ പോലിസ്  സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. യാത്രികര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക