ജീപ്പില്‍ കടത്തിയ വന്‍ മദ്യശേഖരവുമായി യുവാവ് പിടിയില്‍
Published : 12th July 2016 | Posted By: SMR
ശ്രീകണ്ഠപുരം: ജീപ്പില്‍ കടത്തുകയായിരുന്ന 168 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ ശ്രീകണ്ഠപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉളിക്കല്‍ വയത്തൂര് ചപ്പുങ്കരയിലെ കല്ലുവെട്ടുകുഴിയില്‍ ജയേഷി(37)നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി സി ആനന്ദകുമാര്‍, അസി. ഇന്‍സ്പെക്ടര്‍ ടി രഞ്ജിത്ത് ബാബു എന്നിവര്‍ പിടികൂടിയത്.
കെഎല്‍13 എന്‍ 3051 ജീപ്പും കസ്റ്റഡിയിലെടുത്തു. 672 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ജയേഷിനെതിരേ നിരവധി അബ്കാരി കേസുകള്‍ നിലവിലുണ്ട്. പ്രിവന്റീവ് ഓഫിസര്‍ പി സി വാസുദേവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം വി അശ്റഫ്, ടി വി ഉജേഷ്, പി വി പ്രകാശന് എന്നിവരാണ് മദ്യശേഖരം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.