|    Nov 20 Mon, 2017 9:16 am
FLASH NEWS
Home   >  Editpage  >  Second edit  >  

ജീന്‍ എഡിറ്റിങ്

Published : 5th August 2017 | Posted By: fsq

 

ജനിക്കുമ്പോള്‍ എല്ലാവരും സമന്‍മാര്‍ എന്നത് പഴയകാല സങ്കല്‍പമായി മാറാന്‍ പോവുകയാണ്. ഇനി വരുംകാലത്ത് ജനിക്കുമ്പോള്‍ തന്നെ സമന്‍മാരും കൂടുതല്‍ സമന്‍മാരും ഉണ്ടാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒറിഗോണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ജീന്‍ എഡിറ്റിങാണ് ഇങ്ങനെയൊരു ചര്‍ച്ച ഇപ്പോള്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. നാച്വര്‍ ശാസ്ത്രമാസികയില്‍ വന്ന പഠനം പറയുന്നത് മനുഷ്യകോശത്തിലെ രോഗവാഹിയായ ഒരു ജീന്‍ കണ്ടെത്തി ഗവേഷകര്‍ അത് എഡിറ്റ് ചെയ്തു ഭംഗിയാക്കി എന്നാണ്. സ്ത്രീ-പുരുഷ ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച ഒരു അണ്ഡത്തില്‍ കണ്ടെത്തിയ തകരാറുള്ള കോശത്തിലാണ് അവര്‍ എഡിറ്റിങ് നടത്തിയത്. ജനിതകമായ രോഗങ്ങളെ തടയാന്‍ ഈ മാര്‍ഗം ഫലപ്രദമാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പലതരം കാന്‍സറുകളും മറവിരോഗവും ഹൃദ്രോഗവും ഒക്കെ ഇങ്ങനെ ജനിതക കാരണങ്ങളാല്‍ വരാം. എതാണ്ട് 10,000 തരം പ്രശ്‌നങ്ങള്‍ ജനിതക കാരണങ്ങളാല്‍ ഉണ്ടാവുന്നത് ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍, ധനവും ശക്തിയും സ്വാധീനവുമുള്ളവര്‍ക്ക് സൂപ്പര്‍ശക്തിമാന്‍മാരും ബുദ്ധിമാന്‍മാരുമായ കുഞ്ഞുങ്ങളെ ഉണ്ടാക്കാനും ഇതേ വിദ്യ ഉപയോഗിക്കാം. അതിന് അനുയോജ്യമായതരത്തില്‍ ജീനുകളില്‍ മാറ്റംവരുത്താനുള്ള ശേഷിയാണ് ഇപ്പോള്‍ ശാസ്ത്രലോകം കൈവരിച്ചുകൊണ്ടിരിക്കുന്നത്. അത് അപകടകരമായ പ്രവണതയാണെന്ന് ശാസ്ത്രജ്ഞരും ചിന്തകരും ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ വര്‍ഗഭിന്നതകള്‍ ജൈവഘടനയുടെ തന്നെ ഭാഗമാവുന്നത് പ്രകൃതിയുടെ താളംതന്നെ തെറ്റിച്ചേക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക