|    Dec 11 Tue, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജി20: ഡബ്ല്യൂടിഒ പരിഷ്‌കരണത്തിന് ധാരണയായേക്കും

Published : 2nd December 2018 | Posted By: kasim kzm

ബ്യൂണസ് ഐറിസ്: ലോകവ്യാപാര സംഘടനയുടെ(ഡബ്ല്യൂടിഒ) പരിഷ്‌കരണത്തിന് അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ധാരണയിലെത്തിയതായി യുറോപ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാവ്യതിയാനം നികുതി പരിഷ്‌കരണം, ഡിജിറ്റല്‍ ഇക്കോണമി എന്നിവയെ അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ടും നേതാക്കള്‍ പ്രസ്താവന ഇറക്കുമെന്നാണു വിവരം.
എന്നാല്‍, സുരക്ഷാവാദത്തെക്കുറിച്ചോ നീതിയുക്തമല്ലാത്ത വ്യാപാര കരാറുകളെക്കുറിച്ചോ വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിട്ടില്ലെന്നും വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതിന് ലോകനേതാക്കളുടെ അന്തിമ അംഗീകാരം ലഭിക്കണമെന്നും യൂറോപ്യന്‍ പ്രതിനിധികള്‍ അറിയിച്ചു.
ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ യുഎസ് -ചൈനാ വ്യാപാരയുദ്ധത്തിന് പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ചു നടക്കുന്ന അത്താഴവിരുന്നില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും പങ്കെടുക്കുമെന്നാണ് വിവരം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss