|    Dec 12 Wed, 2018 8:15 am
FLASH NEWS
Home   >  Editpage  >  Second edit  >  

ജി 20 സമ്മേളനം

Published : 1st December 2018 | Posted By: kasim kzm

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന ജി 20 സമ്മേളനം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. പ്രമുഖ രാജ്യങ്ങളുടെ നേതാക്കളെല്ലാം കൂടിച്ചേരുന്ന വേദി എന്ന നിലയ്ക്ക് ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന് വലിയ പ്രസക്തിയുമുണ്ട്. ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്തെല്ലാം കോലാഹലങ്ങളാണ് അവിടെ ഉണ്ടാക്കുക എന്നാണ്. കഴിഞ്ഞ തവണ സമ്മേളനങ്ങളില്‍ ട്രംപിന്റെ മര്യാദകെട്ട പെരുമാറ്റം വലിയ വിമര്‍ശനമാണു വിളിച്ചുവരുത്തിയത്.
ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വലിയ ശ്രദ്ധാവിഷയമായിരുന്നത്. അതിനു കാരണം റഷ്യ കഴിഞ്ഞ ദിവസം ഉക്രെയ്‌നിന്റെ നാവികക്കപ്പലുകള്‍ക്കു നേരെ നടത്തിയ ആക്രമണമാണ്. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അക്കാര്യത്തില്‍ റഷ്യക്ക് കര്‍ശനമായ താക്കീത് അമേരിക്കന്‍ പ്രസിഡന്റ് നല്‍കും എന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പക്ഷേ, കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി. കാരണം മറ്റൊന്നുമല്ല. പുടിനെ നേരിടാന്‍ പറ്റിയ സമയമല്ല ട്രംപിനിപ്പോള്‍. അദ്ദേഹം 2016ല്‍ തിരഞ്ഞെടുപ്പിനു നില്‍ക്കുന്ന സമയത്ത് റഷ്യയില്‍ ട്രംപ് ടവര്‍ ഉണ്ടാക്കാന്‍ കച്ചവടമുറപ്പിക്കുന്ന തിരക്കിലായിരുന്നു എന്ന് അന്നത്തെ വിശ്വസ്തന്‍ തുറന്നുപറഞ്ഞിരിക്കുന്നു. ഉക്രെയ്ന്‍ പ്രശ്‌നവുമായി പുടിനെ നേരിടാന്‍ പോയാല്‍ എന്തൊക്കെ ഏടാകൂടങ്ങളാണു സംഭവിക്കുക എന്ന് ട്രംപിനറിയാം. അതിനാല്‍ കൂടിക്കാഴ്ചയേ വേണ്ട എന്നുവയ്ക്കുകയാണു ബുദ്ധി എന്നു തോന്നിയതില്‍ തെറ്റുപറയാനാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss