|    Dec 11 Tue, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജി 20: പുടിനുമായുള്ള ചര്‍ച്ച ട്രംപ് റദ്ദാക്കിയേക്കും

Published : 29th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഉക്രെയ്ന്‍ ബോട്ടുകള്‍ക്ക് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഈ ആഴ്ച അവസാനം നടക്കാനിരിക്കുന്ന ജി 20ല്‍ റഷ്യന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ച ട്രംപ് റദ്ദാക്കുമെന്നു സൂചന. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെയാണു റഷ്യന്‍ കപ്പല്‍ മൂന്ന് ഉക്രെയ്ന്‍ ബോട്ടുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതും പിടിച്ചെടുത്തതും.
സംഭവത്തില്‍ മുഴുവന്‍ റിപോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും റഷ്യയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നു കണ്ടെത്തിയാല്‍ ജി 20ലെ റഷ്യന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ച നടക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍, സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണു വെടിയുതിര്‍ത്തതെന്ന വിശദീകരണവുമായി റഷ്യ രംഗത്തെത്തി. കൂടാതെ റഷ്യന്‍ നിയന്ത്രണത്തിലുള്ള ഉക്രെയ്‌നിലെ പലഭാഗങ്ങളും റഷ്യയുടെ സൈനിക നിയന്ത്രണത്തിലാണ്.
എന്നാല്‍ ഉക്രെയിന് പിന്തുണ നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യക്കു മേല്‍ കടുത്ത ഉപരോധം കൊണ്ടുവരാനാണു യുഎസ് ആവശ്യപ്പെടുന്നതെന്ന് യുഎസ് വക്താവ് അറിയിച്ചു.
ജി 20യില്‍ സുരക്ഷ, ആയുധനിയന്ത്രണം, ഉക്രെയ്ന്‍ പ്രശ്‌നം എന്നീ വിഷയങ്ങളിലാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss