|    Mar 25 Sat, 2017 5:23 pm
FLASH NEWS

ജി 20 ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ സമ്മേളനം ഇന്ന് തുടങ്ങും

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: ജി 20 സാമ്പത്തിക ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന ജി 20 ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. 20 രാജ്യങ്ങളിലെ പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം സുസ്ഥിര വികസനവും മതസൗഹാര്‍ദ്ദവുമാണ്.

പ്രതിനിധികള്‍ അവരവരുടെ ഭാഷയില്‍ സമാധാനമെന്ന് ആലേഖനം ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ സെഷനോടെയാണ് ത്രിദിന സമ്മേളനത്തിന് തുടക്കമാവുക. ഇന്നു രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളൊ ഡിമോറയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷനായിരിക്കും. ഗ്രിഫിത് യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ബ്രിയാന്‍ ആഡംസ് ആമുഖ പ്രഭാഷണം നടത്തും. ത്രിദിന സമ്മേളനത്തില്‍ ജി 20 രാജ്യ പ്രതിനിധികള്‍ക്കു പുറമെ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക