|    Jan 18 Wed, 2017 1:33 pm
FLASH NEWS

ജി 20 ഉച്ചകോടി; ചൈനീസ് പ്രസിഡന്റും മോദിയും കൂടിക്കാഴ്ച നടത്തി

Published : 5th September 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനയിലെ ഹാങ്ഷുവില്‍ കൂടിക്കാഴ്ച നടത്തി. തീവ്രവാദമുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനയിലെത്തിയതായിരുന്നു നരേന്ദ്രമോദി. പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോവുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു. ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെ ചൈന എതിര്‍ക്കുകയും 46 ശതകോടിയുടെ പാക്-ചൈന സാമ്പത്തിക ഇടനാഴിയുടെ പ്രവൃത്തികള്‍ക്കും ഇടയിലാണ് ഇരുനേതാക്കളും ചര്‍ച്ചനടത്തുന്നത്.
ഇന്ത്യയും യുഎസും തമ്മില്‍ സൈനിക മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിനായി അടുത്തിടെ ഒപ്പുവച്ച എല്‍ഇഎംഒഎ കരാറും ചൈനയെ ഭീതിയിലാഴ്ത്തുന്നുണ്ട്. ജൂണില്‍ താഷ്‌കന്റില്‍ നടന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തിലാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അടുത്തമാസം ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും.
അതിനിടെ, സാമ്പത്തിക വളര്‍ച്ചയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ജി 20 ഉച്ചകോടിയില്‍ ധാരണയിലെത്തിയതായി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍. ഘടനാപരമായ മാറ്റത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ചൈനയുടെ നീക്കത്തെ അവര്‍ സ്വാഗതംചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക