|    Oct 21 Sun, 2018 7:48 pm
FLASH NEWS

ജി സുധാകരന്‍ മന്ത്രിയോ മാടമ്പിയോ: എഎ ഷുക്കൂര്‍

Published : 13th September 2017 | Posted By: fsq

 

ആലപ്പുഴ:അമ്പലപ്പുഴ എംഎല്‍എ സുധാകരന്‍ മന്ത്രിയാണെങ്കില്‍ ജനാധിപത്യ ബോധത്തോടുകൂടി ജനങ്ങളോടും മറ്റ് ജനപ്രതിനിധികളേയും കാണാനുള്ള രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റും, എംഎല്‍എയുമായിരുന്ന എഎ ഷുക്കൂര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയായതു മുതല്‍ ഇദ്ദേഹത്തിന്റെ പെരുമാറ്റം സ്ഥിരമായി മാടമ്പിമാര്‍ കുടിയാന്മാരോടു പെരുമാറുന്നത് പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.   മന്ത്രിയില്‍ നിന്നും തന്‍പ്രമാണിത്തം എന്ന ബാധ ഒഴിഞ്ഞു പോയിട്ടില്ല. അതുകൊണ്ടാണ് ഈ മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്ന ഇത്തരം പ്രസ്താവനകളുമായി ഉദ്യോഗസ്ഥരുടെയും മറ്റ് ജനപ്രതിനിധികളുടേയും മേല്‍ കുതിര കയറുന്നത്. ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനകര്‍മത്തെ നിലവാരമില്ലാത്ത പരിപാടിയായി കണ്ട് ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിയതിലെ നീതികേട് മന്ത്രി തന്നെ തിരിച്ചറിയണമെന്നും ഷുക്കൂര്‍ പ്രതികരിച്ചു.  ഇനിയെങ്കിലും ജനപ്രതിനിധിയുടെ മാന്യത സംസാരത്തില്‍ സുധാകരന്‍ പുലര്‍ത്തണമെന്നും അല്ലങ്കില്‍ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തിരുത്തണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss