|    Jul 24 Mon, 2017 8:08 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ജി.സി.സി വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യക്കാരടക്കം ആയിരങ്ങള്‍ തുര്‍ക്കിയില്‍ കുടുങ്ങി

Published : 17th July 2016 | Posted By: sdq

istanbul-airport-reutersദുബയ്: തുര്‍ക്കിയിലെ ഉര്‍ദുഗാന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാനുള്ള വിമത സൈന്യത്തിന്റെ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുള്ള പ്രധാന വിമാന കമ്പനികള്‍ തങ്ങളുടെ തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ മധ്യവേനല്‍ അവധിക്കാലമായതിനാല്‍ ഇന്ത്യക്കാരടക്കം നിരവധി പേരാണ് തുര്‍ക്കിയില്‍ വിനോദ യാത്രക്കായി പോയത്. ഇവരാണ് തിരിച്ചെത്താന്‍ കഴിയാതെ തുര്‍ക്കിയില്‍ കുടുങ്ങിയിരിക്കുന്നത്. എമിറേറ്റ്‌സ്, ഇത്തിഹാദി, ഖത്തര്‍ എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വെയ്‌സ് തുടങ്ങിയ വിമാനങ്ങളാണ് തങ്ങളുടെ തുര്‍ക്കി സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. തുര്‍ക്കിയിലെ പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങാതെ താമസ കേന്ദ്രങ്ങളില്‍ തന്നെ ഒതുങ്ങി കൂടണമെന്നും വിവിധ ജി.സി.സി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ റദ്ദാക്കണമെന്നും വിവിധ രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്്്. അതേ സമയം തുര്‍ക്കിയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാര്‍ 00905303142203, 00905305671095 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് തുര്‍ക്കിയിലുള്ള ഇന്ത്യന്‍ എംബസ്സി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക