|    Jun 29 Thu, 2017 12:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ജി.സി.സി ട്രെയിന്‍ വൈകും, സാമ്പത്തിക പ്രതിസന്ധിയെന്ന് റിപോര്‍ട്ട്

Published : 26th November 2016 | Posted By: G.A.G

gcc-map

കബീര്‍ എടവണ്ണ

ദുബയ്:  ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാത വൈകും. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് റെയില്‍വേ പാത വൈകാന്‍ കാരണമെന്ന് കണ്‍സ്ട്രക്ടഷന്‍ വീക്ക് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ നിന്നും തുടങ്ങി സൗദി അറേബ്യ വഴി ഖത്തറിലേക്കും, ബഹ്‌റൈനിലേക്കും കടല്‍പ്പാലം നിര്‍മ്മിച്ച് ബന്ധിപ്പിച്ച് യു.എ.ഇ. വഴി ഒമാനില്‍ അവസാനിക്കുന്ന 2,177 കി.മി. ദൈര്‍ഘ്യമുള്ള പാതയാണ് ജി.സി.സി റെയില്‍വേ.
യു.എ.ഇ.യുമായി ബന്ധിപ്പിക്കുന്ന ഒമാനില്‍ നിര്‍മ്മിക്കുന്ന പാതയും യു.എ.ഇ.യുടെ രണ്ടാം ഘട്ട പദ്ധതിയുമാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്. 2018 മുതല്‍ ആറ് ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തികരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നുത്. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ 2021 ന് ശേഷമായിരിക്കും ട്രെയിനുകള്‍ ഓടി തുടങ്ങുക.
അതേ സമയം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച യു.എ.ഇ.യിലെ ഹബ്ഷാന്‍-റുവൈസ് പാതയില്‍ ഓയില്‍ റിഫൈനറിയിലേക്ക് പ്രതിദിനം 22,000 ടണ്‍ സള്‍ഫറുമായി കാര്‍ഗോ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സൗദി അറേബ്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി തന്നെ തുടരുന്നുമുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ യാത്രാ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. ദുബയില്‍ നിന്നും 10 മണിക്കൂര്‍ കൊണ്ട് മക്കയില്‍ എത്താന്‍ കഴിയും. അന്തരീക്ഷ മലിനീകരണമില്ലാതെ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ചരക്ക് ഗതാഗതം വളരെ എളുപ്പത്തിലാകും. സൗദി അറേബ്യയിലെ പാത പൂര്‍ത്തിയാകുന്നതോടെ ജോര്‍ദ്ദാനും സിറിയയും കൂടി പാത നിര്‍മ്മിച്ചാല്‍ തുര്‍ക്കി വഴി യൂറോപ്പിലേക്കും ബന്ധിപ്പിക്കാന്‍ കഴിയും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക