|    May 24 Wed, 2017 8:08 am
FLASH NEWS

ജി സാറ്റ് 18 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

Published : 7th October 2016 | Posted By: SMR

ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ റോക്കറ്റായ ഏരിയാന്‍ 5ന്റെ സഹായത്തോടെ ഫ്രഞ്ച് ഗയാനയിലെ കുറു വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു വിക്ഷേപിച്ചത്.
ബുധനാഴ്ച വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലമാണു വൈകിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്ആര്‍ഒയുടെ 20ാമത്തെ ഉപഗ്രഹമാണിത്. ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയതാണ് ഇത്. ഉപഗ്രഹത്തിന് 3404 കിഗ്രാം ഭാരമുണ്ട്. ഇന്ത്യന്‍ റോക്കറ്റായ പിഎസ്എല്‍വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതുകൊണ്ടാണ് യൂറോപ്യന്‍ വിക്ഷേപണ വാഹനത്തെ ആശ്രയിച്ചത്. ബാങ്കിങ്, ടെലിവിഷന്‍, വാര്‍ത്താവിനിമയം, ബ്രോഡ്ബാന്റ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 48 ട്രാന്‍സ്‌പോണ്ടറുകളാണ് ഉപഗ്രഹത്തിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day