|    Aug 19 Sat, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജി എസ് ടി ബില്‍: അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവനനികുതി (ജിഎസ്ടി) ബില്‍ അടുത്താഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. ബില്ലുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തില്‍ ബില്‍ പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

മഴക്കാല സമ്മേളനം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളുവെങ്കിലും ലോക്‌സഭയിലും രാജ്യസഭയിലും രണ്ടു ബില്ലുകള്‍ ഇതിനകം പാസാക്കി. ഇതിന്റെ തുടര്‍ച്ചയായി ജിഎസ്ടി ബില്ലും പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരുള്ളത്. 16 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ പാസാക്കാനിരിക്കുന്നത്. ഇതില്‍ നാലെണ്ണമാണ് ഉടന്‍ സഭയിലെത്തുക. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍, ഡെന്റിസ്റ്റ് ഭേദഗതി ബില്‍ എന്നിവയാണ് സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്. റീജ്യനല്‍ സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ബില്‍, ചൈല്‍ഡ് ലേബര്‍ ബില്‍ തുടങ്ങിയവയാണ് രാജ്യസഭ പാസാക്കിയത്.
18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതുള്‍പ്പടെ മൂന്നു സുപ്രധാന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തിരുന്നത്. പെട്രോള്‍, ഡീസല്‍, പുകയില, മദ്യം, വൈദ്യുതി എന്നിവയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ്സിന്റെ മറ്റൊരു ആവശ്യം. കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് മൂലമാണ് ബില്ല് ഇതുവരെ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക