|    Jan 20 Fri, 2017 3:23 pm
FLASH NEWS

ജിഹാദി സംഘടനകളില്‍ ചേരാന്‍ പോയ മൂന്ന് യുവാക്കള്‍ പിടിയില്‍

Published : 27th December 2015 | Posted By: SMR

നാഗ്പൂര്‍/ഹൈദരാബാദ്: ജിഹാദി സംഘടനകളില്‍ ചേരാന്‍ പുറപ്പെട്ട മൂന്നു യുവാക്കള്‍ നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഹൈദരാബാദ് സ്വദേശികളായ ഇവര്‍ ബന്ധുക്കളാണ്. പോലിസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തീവ്രവാദ വിരുദ്ധ സേനയും തെലങ്കാന പോലിസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. നാഗ്പൂരില്‍ നിന്നും ശ്രീനഗറിലേക്ക് രാവിലത്തെ വിമാനത്തില്‍ യാത്ര പുറപ്പെടും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് നടപടി.
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന സംഘടനയുമായി യുവാക്കള്‍ക്ക് ബന്ധമൊന്നുമില്ലെന്നു പോലിസ് പറഞ്ഞു. ഐഎസില്‍ ചേരാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നറിഞ്ഞ പോലിസ് കഴിഞ്ഞ വര്‍ഷം ഇവരെ കൗണ്‍സലിങിന് വിധേയമാക്കിയിരുന്നു. അന്നു മുതല്‍ നിരീക്ഷണത്തിലായിരുന്നു യുവാക്കള്‍. വ്യക്തമായ പദ്ധതികളില്ലാതെയാണ് ജിഹാദി സംഘടനകളില്‍ ചേരാന്‍ ഇവര്‍ ഇറങ്ങിത്തിരിച്ചതെന്നു പോലിസ് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് യുവാക്കള്‍ വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക