|    Oct 20 Fri, 2017 8:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

Published : 21st January 2016 | Posted By: SMR

ബെയ്‌റൂത്ത്: ഐഎസ് വീഡിയോകളിലൂടെ പ്രസിദ്ധനായ മുഹമ്മദ് എംവസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സംഘടനയുടെ സ്ഥിരീകരണം. എംവസി നവംബറില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിരുന്നില്ല. നവംബര്‍ 12നു സിറിയയിലെ ഐഎസ് ശക്തി കേന്ദ്രമായ റഖയില്‍ ഇദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമാക്കി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ജോണ്‍ രക്തസാക്ഷിയായെന്ന് ഐഎസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖ് റിപോര്‍ട്ട് ചെയ്യുന്നു. ആദരണീയ സഹോദരന്‍ എന്നാണ് എംവസിയെ ദാബിഖ് അഭിസംബോധന ചെയ്തത്. കംപ്യൂട്ടര്‍ പ്രോഗ്രാമറായ എംവസി 2014 ആഗസ്തിലാണ് ആദ്യമായി ഐഎസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക