|    Feb 19 Mon, 2018 5:37 pm
FLASH NEWS
Home   >  News now   >  

ജിഹാദിന്റെ പേരില്‍ ‘ഭീകരവാദം’ പരത്തുകയാണ് ഹാഫിസ് സയ്യീദ് എന്ന് പാകിസ്താന്‍

Published : 14th May 2017 | Posted By: shins

ഇസ്‌ലാമാബാാദ്: ജിഹാദിന്റെ പേരില്‍ ഹാഫിസ് സയ്യീദ് ‘ഭീകരവാദം’ പരത്തുകയാണെന്ന് പാകിസ്താന്‍. ഹാഫിസ് സയ്യീദിനെയും നാല് അനുയായികളെയും ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പാക് ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മാഅത്തുദ്ദവ നേതാവും മുബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു ഇന്ത്യ ആരോപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഹാഫിസ് സയ്യീദ്. തേസമയം, ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സയ്യീദിനെയും വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss