|    Aug 21 Tue, 2018 9:23 am
FLASH NEWS
Home   >  National   >  

ജിഹാദികള്‍ കൊലപ്പെടുത്തിയ ബിജെപിയുടെ രക്തസാക്ഷി ജീവനോടെ ഉഡുപ്പിയില്‍

Published : 5th May 2018 | Posted By: sruthi srt

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം തയ്യാറാക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ ജീവിച്ചിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകനും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ 23 പ്രവര്‍ത്തകരെ ജിഹാദികള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപിയുടെ വാദം.സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട 23 പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികയിലുള്ളയാളാണ് ഉഡുപ്പിയില്‍ ജീവിച്ചിരിക്കുന്ന അശോക് പൂജാരെയും ഉള്ളത്. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളാണ് ഇയാളെ ഉഡുപ്പിയില്‍നിന്നും കണ്ടെത്തുന്നത്.

ഉഡുപ്പിയില്‍നിന്നുള്ള ബിജെപി എംഎല്‍എ ശോഭ കരന്തലെജെയാണ് പട്ടിക തയ്യാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചത്. ഈ പട്ടികയിലെ ആദ്യത്തെ പേരാണ് പൂജാരയുടേത്. 2015 സപതംബര്‍ 20ന് അശോക് പൂജാരെ കൊല്ലപ്പെട്ടുവെന്നാണ് രേഖകളില്‍ പറയുന്നത്.ബിജെപിയുടെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകനായ പൂജാരയ്ക്ക് നേരെ 2015ലാണ് ആക്രമണം ഉണ്ടാകുന്നത്. എങ്കിലുംതാന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയെന്നും പൂജാരെ പറഞ്ഞു. തന്റെ പേര് പട്ടികയില്‍ അബദ്ധത്തില്‍ കയറിപറ്റിയതാണെന്ന വിശദീകരണവുമായി ശോഭ കരന്തലെജെ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും അശോക് പൂജാരെ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss