|    Nov 22 Wed, 2017 8:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജിസിസി ട്രെയിന്‍ വൈകും

Published : 28th November 2016 | Posted By: SMR

ദുബയ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാത വൈകും. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് പാത വൈകാന്‍ കാരണം. കുവൈത്തില്‍ നിന്നു തുടങ്ങി സൗദി അറേബ്യ വഴി ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കടല്‍പ്പാലം വഴി ബന്ധിപ്പിച്ച് യുഎഇ വഴി ഒമാനില്‍ അവസാനിക്കുന്ന 2,177 കി.മീ ദൈര്‍ഘ്യമുള്ള പാതയാണ് ജിസിസി റെയില്‍വേ. യുഎഇയുമായി ബന്ധിപ്പിക്കുന്ന ഒമാനില്‍ നിര്‍മിക്കുന്ന പാതയും യുഎഇയുടെ രണ്ടാംഘട്ട പദ്ധതിയുമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. 2018 മുതല്‍ ആറ് ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തീകരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക