|    Dec 11 Tue, 2018 7:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജിസിസി ഉച്ചകോടി: ഖത്തറിനു സല്‍മാന്‍ രാജാവിന്റെ ക്ഷണം

Published : 6th December 2018 | Posted By: kasim kzm

ദോഹ: റിയാദില്‍ ഈ മാസം 9നു നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം.
ഖത്തറില്‍ നടന്ന ഒരു പരിപാടിക്കിടെ ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ക്ഷണം കൈമാറിയത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.
എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയതിനു തൊട്ടടുത്ത ദിവസമാണ് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിനു സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചത്. ഖത്തറിനെതിരേ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തിരുന്നു.
എന്നാല്‍, ഉച്ചകോടിയിയില്‍ അല്‍താനി പങ്കെടുക്കുമോ എന്ന കാര്യം ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss