|    Jun 27 Tue, 2017 9:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ വധക്കേസ് വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി

Published : 3rd November 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ അഭിഭാഷകനായ ബി എ ആളൂര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറിന്റെ ഉത്തരവ്.
ഇന്നലെ കേസിലെ ഒന്നും രണ്ടും സാക്ഷികളെ വിസ്തരിക്കാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍, കോടതി നടപടികള്‍ തുടങ്ങിയ ഉടന്‍ ജിഷയുടെ പിതാവ് പാപ്പുവും ബി എ ആളൂരും സമര്‍പ്പിച്ച രണ്ട് അപേക്ഷകളാണു കോടതി പരിഗണിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവ വിരുദ്ധമാണെന്നാരോപിച്ചായിരുന്നു പാപ്പുവിന്റെ ഹരജി. ജിഷ കൊല്ലപ്പെ സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ം റിപോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുധ്യമുണ്ടെന്നു ഹരജിയില്‍ പറയുന്നുണ്ട്. കൂടാതെ, ജിഷയെ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധവും കൊലപാതകസമയത്ത് അമീറുല്‍ ഇസ്‌ലാം ധരിച്ച വസ്ത്രം എന്നിവ കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിില്ലെന്നുമുള്ള പാപ്പുവിന്റെ അപേക്ഷയാണു കോടതി ആദ്യം പരിഗണിച്ചത്. കൂടാതെ, അമീറുല്‍ ഇസ്‌ലാം ഒറ്റയ്ക്കാണു കൊല നടത്തിയതെന്ന പോലിസിന്റെ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും പാപ്പുവിന്റെ ഹരജിയില്‍ പറയുന്നു. ഈ ഹരജിയില്‍ ഇന്നലെ തന്നെ വാദം പൂര്‍ത്തിയാക്കി 10ന് വിധിപറയാന്‍ മാറ്റി.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂറായി നിയമിതനായിുള്ളതെന്നും ഇതു നിയമവിരുദ്ധമാണെന്നും പ്രോസിക്യൂറെ ഒഴിവാക്കണമെന്നുമായിരുന്നു ആളൂരിന്റെ അപേക്ഷ. പ്രോസിക്യൂറെ മാറ്റണമെന്ന ആളൂരിന്റെ മറ്റൊരു അപേക്ഷയില്‍ ഈ മാസം 18ന് വീണ്ടും വാദംകേള്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക