|    Oct 20 Fri, 2017 12:56 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജിഷ വധക്കേസ്: പ്രതിക്കു വേണ്ടി ബി എ ആളൂര്‍ കോടതിയില്‍ ഹാജരായേക്കും

Published : 9th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനു വേണ്ടി കോടതിയില്‍ കേസ് വാദിക്കുവാന്‍ ഗോവിന്ദചാമിക്കു വേണ്ടി വാദിച്ച അഭിഭാഷകനെത്തിയേക്കും.
കേസ് വാദിക്കണമെന്നാവശ്യപ്പെട്ടു പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ബി എ ആളൂര്‍ ആണ് അപേക്ഷ നല്‍കിയത്. എന്നാല്‍ കേസ് മാറ്റിനല്‍കുന്നതു സംബന്ധിച്ചു യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നു പ്രതിയുടെ അഭിഭാഷകനായ പി രാജന്‍ പറഞ്ഞു.പ്രതിയെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി നേരിട്ടാണ് കേസ് തന്നെ ഏല്‍പ്പിച്ചത്. ഇതുപ്രകാരം ജയിലിലെത്തി പ്രതിയെ കാണുകയും ചെയ്തു. പ്രതിയുടെ ആവശ്യപ്രകാരം വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും കേസ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കോടതി കേസില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറാണെന്നും പ്രതിയുടെ അഭിഭാഷകനായ പി രാജന്‍ പറഞ്ഞു. സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകനായ അഡ്വ. ബി എ ആളൂര്‍ സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഇതര സംസ്ഥാനങ്ങളിലെ കോടതികളിലും കേസ് നടത്തുന്ന അഭിഭാഷകനാണ്.എല്ലാ ഭാഷകളും കൈകാര്യംചെയ്യാനറിയുന്ന വ്യക്തിയാണ് അഡ്വ. ബി എ ആളൂര്‍.
അപേക്ഷ പരിഗണിക്കുന്ന മുറയ്ക്ക് പ്രതിയെ കണ്ട് സംസാരിക്കുവാന്‍ തയ്യാറാണെന്നും അപ്പോള്‍ അവിടെവച്ച് വക്കാലത്ത് ഒപ്പിട്ടു വാങ്ങുമെന്നും അഡ്വ. ബി എ ആളൂര്‍ വ്യക്തമാക്കിയതായാണു വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക