|    May 23 Tue, 2017 8:35 pm
FLASH NEWS

ജിഷ വധക്കേസ്: തിരിച്ചറിയല്‍ പരേഡ് ഇന്ന്‌

Published : 19th June 2016 | Posted By: mi.ptk

jisha-murder

കാക്കനാട്: ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്ന്‌ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇയാള്‍ ഇപ്പോള്‍  കാക്കനാട് ജയിലിലാണ് ഉള്ളത്. ഇവിടെവെച്ചാണ്  പരേഡ് നടക്കുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, മറ്റ് പരിസരവാസികള്‍ എന്നിവര്‍ക്ക് പുറമെ അമീറുലിന്റെ കൂടെ ജോലി ചെയ്തിരുന്നവരെയും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കും.
തെളിവെടുപ്പിനായി അമീറുലിനെയും കൊണ്ട് അസം,തമിഴ്‌നാട് തുടങ്ങിയിടങ്ങളിലേയ്ക്ക് പോകേണ്ടതിനാലാണ് നാളെത്തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. പരേഡില്‍ ഹാജരാകണമെന്ന് കാണിച്ച് കേസിലെ സാക്ഷികള്‍ക്ക് പോലീസ് സമന്‍സ് അയച്ചുതുടങ്ങി. അമീറുലിനൊപ്പം മറ്റ് ചില അന്യസംസ്ഥാന തൊഴിലാളികളെയും തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day