|    Jan 24 Tue, 2017 10:46 pm
FLASH NEWS

ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി അമീറുല്‍ മാത്രം

Published : 17th September 2016 | Posted By: mi.ptk

amirul-face

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെ പത്ത് മണിക്കാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാമിനെ മാത്രം പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകം,മാനഭംഗം,ദലിത് പീഡന നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും സാക്ഷിമൊഴികളുമടക്കം 195 സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടി മുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 1500 പേജുകളാണ് കുറ്റപത്രത്തിനുള്ളത്.
ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ വീട്ടില്‍ വച്ച് ജിഷ കൊല്ലപ്പെടുന്നത്. സാഹചര്യ തെളിവുകള്‍, സാക്ഷിമൊഴികള്‍,ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്‌ലാമാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. അതേസമയം, കൊലപാതകത്തിന് പ്രേരണ നല്‍കിയതായി പ്രതി അമീറുള്‍ ആരോപിക്കുന്ന അസം സ്വദേശിയായ അനാറുള്‍ ഇസ്‌ലാമിനെക്കുറിച്ച് ഇതുവരെ പോലീസിന് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഇയാളെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയതായാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 23 പേരെ ഡിഎന്‍എ പരിശോധനക്ക് വിധേയരാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക